Latest NewsKeralaNews

തോമസ് ചാണ്ടിയോട് കടക്ക് പുറത്ത് എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിയോട് കടക്ക് പുറത്ത് എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൈയേറ്റ ആരോപണം നേരിട്ടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കു യുഡിഎഫ് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം ആരോപിച്ചു.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎഡിഎഫിന്‍റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതല്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button