Latest NewsNewsIndia

ഭക്തിയുടെ പാരമ്യതയിൽ ഒരു ശിവഭക്തനെ പരിചയപ്പെടാം

ന്യൂഡൽഹി: ഗുജറാത്ത്‌ ഇലക്ഷന്‍ പര്യടനത്തിനിടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി രാഹുൽ ഗാന്ധി. ഇതിനിടെ 11 ക്ഷേത്രങ്ങളിൽ രാഹുൽ സന്ദർശിച്ചു കഴിഞ്ഞു. ഗുജറാത്തിലെ വോട്ടര്‍മാരെ ചാക്കിട്ടു പിടിക്കാന്‍ അമ്പലങ്ങള്‍ കയറിയിറങ്ങുന്ന രാഹുലിനെ വിമർശിച്ചു ബിജെപിയും രംഗത്തുണ്ട്. എന്നാൽ താൻ ഒരു ശിവഭക്തൻ ആയതിനാലാണ് ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പക്ഷം.

രാഹുൽ ക്ഷേത്രദർശനം നടത്തുന്നതിനെ ‘മൃദുഹിന്ദുത്വ’ സമീപനമായി എതിരാളികൾ വിമർശിക്കുന്നതിനുള്ള മറുപടിയായാണ് രാഹുലിന്റെ ഈ പ്രതികരണം.സെപ്റ്റംബറിൽ ദ്വാരകയിൽ ദ്വാരകാധീഷ് ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷമാണു രാഹുൽ ഗുജറാത്തിൽ തിരഞ്ഞെ‍ടുപ്പു പ്രചാരണത്തിനിറങ്ങിയത്.ഇന്നലെ മെഹ്സാന ജില്ലയിലെ ബെച്ചരാജിയിൽ മാ ബഹുചാർ ക്ഷേത്രത്തിലും പഠാനിൽ വീർ മേഘ്മായ ക്ഷേത്രത്തിലും വരാനയിലെ ഖോഡിയാർ മാ ക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തി.

പട്ടേല്‍ സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്വാമിനാരായണ്‍ സെക്ടറിൽ സ്ഥിതി ചെയ്യുന്ന അക്ഷര്ദ്ധം ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്തി.ഇതിനിടെ പൂജാരിയെയും ക്ഷേത്ര പ്രതിനിധികളെയും കണ്ട് സംസാരിക്കാനും മറന്നില്ല.തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ ഭക്തിമൂത്ത രാഹുല്‍ ഗാന്ധി എന്തിനാണ് അമ്പലങ്ങള്‍ കയറിയിറങ്ങുന്നതെന്ന് ബിജെപി പരിഹസിച്ചു.

മുമ്പ് ഗുജറാത്ത് സന്ദര്‍ശിച്ചപ്പോഴൊന്നും അമ്പലത്തിന്റെ പടി കാണാത്ത രാഹുല്‍ ഗാന്ധി, ഈ സമയത്ത് ക്ഷേത്രങ്ങളില്‍ ഓടി നടക്കുന്നത് എന്തിനാണെന്നു എല്ലാവർക്കും അറിയാമെന്നും ബിജെപി പരിഹസിച്ചു.സുബ്രഹ്മണ്യൻ സ്വാമി ഇതിനിടെ രാഹുൽ ഗാന്ധി ഹിന്ദു ആണെന്ന് സ്വയം പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button