KeralaLatest NewsNews

“അശരണരുടെ കണ്ണീരൊപ്പാന്‍ അവതരിച്ച ദൈവദൂതൻ” പി. ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടിയെ ഹൈ ജാക് ചെയ്യുന്നുവെന്ന ആരോപണം വിനയായി: ചങ്കും കരളും തമ്മിൽ തെറ്റിയത് ഇങ്ങനെ

തിരുവനന്തപുരം: പി ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ ഉണ്ടായ നീക്കത്തിനു കണ്ണൂരുകാരായ മുഖ്യമന്ത്രി പിണറായിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനാനുവാദം നല്‍കിയത് സിപിഎമ്മിലെ വിഭാഗീയതയുടെ തെളിവാണെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ പക്ഷം. കണ്ണൂരിലെ കരുത്തുറ്റ നേതൃനിരയില്‍ പിണറായിയുടെ ഏറ്റവും അടുപ്പക്കാരായി കരുതപ്പെട്ടിരുന്നത് ഇ.പി. ജയരാജനും പി ജയരാജനുമായിരുന്നു.

കണ്ണൂർ ലോബിയിലെ ശക്തമായ സമവാക്യം. വി എസിനെ ഒഴിവാക്കി മുഖ്യമന്ത്രി പദത്തിലെത്താന്‍ പിണറായി വിജയനു തുണയായതും കണ്ണൂരിന്റെ കരുത്തുതന്നെയാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരേ യു.എ.പി.എ. പ്രയോഗിച്ചപ്പോള്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍, ”അശരണരുടെ കണ്ണീരൊപ്പാന്‍ അവതരിച്ച ദൈവദൂതനാ”യാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പ്രതിരോധിക്കാൻ അതെ ദിവസം സാംസ്‌കാരിക ഘോഷയാത്ര നടത്തി. ”കണ്ണൂരില്‍ കരളായ ധീരസഖാവേ…” എന്ന വരികളടങ്ങിയ സംഗീത ആല്‍ബമാണു ജയരാജനെതിരേ വിമര്‍ശകര്‍ പ്രധാന ആയുധമാക്കിയത്. ”ജയരാജനു പിന്നിലണയാന്‍ നവകേരളമൊറ്റ മനസ്സായ്” എന്ന വരികളും പാര്‍ട്ടിയില്‍ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചു.പിണറായി മുഖ്യമന്ത്രിയായശേഷം കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരേയുണ്ടായ പോലീസ് അതിക്രമങ്ങള്‍ക്കെതിരേ പി. ജയരാജന്‍ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ ആദ്യകാരണമായത്.

കണ്ണൂർ ജില്ലയില്‍ പിണറായി പങ്കെടുത്ത ചില പരിപാടികളില്‍നിന്നു ജയരാജന്‍ വിട്ടുനിന്നതും വിവാദമായി. കണ്ണൂരിലെ പാര്‍ട്ടിയില്‍ പിണറായിക്കും കോടിയേരിക്കും മേല്‍ പി. ജയരാജന്‍ വളരുന്നതു ചെറുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൈബര്‍ സഖാക്കളുടെ അഭിപ്രായം. എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടിയെ പി. ജയരാജന്‍ ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണം സംസ്ഥാനനേതൃത്വത്തില്‍ ശക്തമായി. ഇപ്പോൾ ഇരട്ട ചങ്കൻ എന്ന് വിശേഷണമുള്ള സാക്ഷാൽ പിണറായിയും കണ്ണൂരിന്റെ കരുത്തായ പി ജയരാജനും എതിർ ധ്രുവങ്ങളിലാണെന്നതാണ് ഏവരും ചർച്ചയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button