Latest NewsNewsInternational

ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ച 3000ത്തോളം യുവതികളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാന്‍ ഒരുങ്ങി ഇറാഖി സര്‍ക്കാര്‍

ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലുള്ള ഭൂരിഭാഗം ഐസിസ് ഭീകരരെ ഇല്ലാതാക്കിയിരിക്കുകയാണ് ഇറാഖി സേനകളും സഖ്യകക്ഷികളും. ഇതിനെ തുടര്‍ന്ന് ഐസിസ് ക്യാമ്പുകളിലുണ്ടായിരുന്ന 3000ത്തോളം യുവതികളെയും കുട്ടികളും ഇറാഖി സൈന്യത്തിന്റെ കസ്റ്റഡിയിലുമായിരിക്കുകയാണ്. ഐസിസില്‍ ആകൃഷ്ടരായി വിവിധ രാജ്യങ്ങളില്‍ നിന്നും ഇറാഖിലേക്കെത്തിയിരുന്ന ഇവരെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കാനാണ് നിലവില്‍ ഇറാഖി സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ ഇറാഖി സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഈ 3000 പേരില്‍ 1750 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയവരെന്നുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

ഐസിസ് ഭീകരരുടെ സന്തതികളായി ഈ യുവതികള്‍ക്ക് പിറന്ന കുട്ടികളെ മിക്ക രാജ്യങ്ങളും കടുത്ത ഭീഷണിയായിട്ടാണ് പരിഗണിച്ച്‌ വരുന്നതെന്നാണ് ഇറാഖി മിനിസ്ട്രിയുടെ മുഖ്യ ഉപദേശകനായ ഡോ. വഹാബ് ആല്‍റ്റേ വെളിപ്പെടുത്തുന്നത്.അതിനാല്‍ ഇവര്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് വരുന്നതിനെ മിക്കവരും അനുകൂലിക്കുന്നുമില്ല. അതത് രാജ്യങ്ങളില്‍ ഭാവിയില്‍ ഇവര്‍ ജിഹാദി തീവ്രവാദത്തിന്റെ വിത്തിടുമെന്നാണ് ഗവണ്‍മെന്റുകള്‍ ഭയക്കുന്നത്. ഇവരെല്ലാം ഇപ്പോള്‍ മൊസൂളിനടുത്തുള്ള താല്‍ കെയ്ഫിലെ ജയിലില്‍ സുരക്ഷിതരായി കഴിയുകയാണ്.ഇക്കൂട്ടത്തില്‍ പെട്ട നാല് ജിഹാദി വധുക്കളോട് സ്കൈ ന്യൂസിലെ ജോണ്‍ സ്പാര്‍ക്സ് സംസാരിച്ചിരുന്നു.

ഐസിസ് ക്യാമ്പുകളില്‍ കഴിഞ്ഞ അനുഭവങ്ങള്‍ അവര്‍ ഇദ്ദേഹത്തോട് പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. ജര്‍മനിയില്‍ താന്‍ ബുര്‍ഖ ധരിച്ച്‌ നടക്കുമ്ബോള്‍ എല്ലാവരും പരിഹസിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതെന്നും ഇവിടെ തന്നെ ആരും കളിയാക്കിയിരുന്നില്ലെന്നും ഹാംബര്‍ഗുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ ഒരു യുവതി വെളിപ്പെടുത്തുന്നു. ഇതേ അനുഭവമാണ് റഷ്യയില്‍ നിന്നുമെത്തിയ യുവതിയും പങ്ക് വച്ചിരിക്കുന്നത്. എന്നാല്‍ തന്നെ ഭര്‍ത്താവ് ചതിച്ച്‌ ഐസിസില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ഫ്രാന്‍സില്‍ നിന്നെത്തിച്ച ജമീലാ പറയുന്നത്. തുര്‍ക്കിയില്‍ ഹോളിഡേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ ഐസിസ് ക്യാമ്പിലെത്തിച്ചതെന്ന് അവര്‍ വെളിപ്പെടുത്തുന്നു. തനിക്ക് ഫ്രാന്‍സിലേക്ക് ഉടന്‍ തിരിച്ച്‌പോകാന്‍ സാധിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും ജമീല പറയുന്നു. ‘

എന്നാല്‍ ഏത് സമയവും ഭീകരാക്രമണം നടത്താന്‍ പ്രാപ്തിയും താല്‍പര്യവുമുള്ള ഈ ടൈംബോംബുകളെ തങ്ങള്‍ക്ക് വേണ്ടെന്ന കടുത്ത നിലപാടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുമുള്ള ജിഹാദി വധുക്കളും ഇവിടേക്ക് മടങ്ങിയെത്താന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതിന് തടസം പറഞ്ഞില്ലെങ്കില്‍ അധികം വൈകാതെ ഇവര്‍ ഇന്ത്യയിലെത്തുമെന്നുറപ്പാണ്. ഇതിനെ തുടര്‍ന്ന് ഇവര്‍ ഉയര്‍ത്തുന്ന കടുത്ത ആക്രമണ ഭീഷണി രാജ്യത്ത് ശക്തമാകുമെന്ന ആശങ്കയും വര്‍ധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഐസിസ് ഭീകരരുടെ വധുക്കളാകാന്‍ പോയവരില്‍ മലയാളി പെണ്‍കുട്ടികളുമുണ്ട്. തിരിച്ച്‌ വരാന്‍ കോപ്പ് കൂട്ടുന്നവരില്‍ അവരില്‍ ചിലരും ഉള്‍പ്പെടുന്നുവെന്നാണ് സൂചന.

shortlink

Post Your Comments


Back to top button