Latest NewsNewsIndia

13 വർഷത്തിന് ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർന്നു: കാരണം ജി എസ് ടിയും നോട്ടു നിരോധനവും

ന്യൂഡല്‍ഹി: ജി.എസ്.ടിയും നോട്ടുനിരോധനവും ഉയര്‍ത്തി പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ ആക്രമിക്കുമ്പോഴും യാഥാർഥ്യം പുറത്തു വിട്ട് അമേരിക്കൻ റേറ്റിങ് ഏജൻസി. 13 വർഷത്തിന് ശേഷമാണ്  മൂഡീസ് റേറ്റിങ്ങ് ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയിരിക്കുന്നത്.  ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങ് കൂട്ടിയാണ് മൂഡീസ് റേറ്റിങ്ങ് ഏജന്‍സി പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2004ല്‍ ഇന്ത്യയുടെ റേറ്റിങ് ‘ബിഎഎ3’ ആയിരുന്നു. 2015ല്‍ റേറ്റിങ് ‘പോസ്റ്റീവി’ല്‍നിന്ന് ‘സ്റ്റേബിള്‍’ എന്ന നിലയിലേക്കു മാറ്റി. മൂഡി റേറ്റിങ്ങിലെ ഏറ്റവും താഴ്ന്ന സ്ഥാനമാണ് ‘ബിഎഎ3’. 2018 മാര്‍ച്ച്‌ ആകുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപി 6.7 ശതമാനമായി ഉയരുമെന്നും 2019ല്‍ ഇത് 7.5 ശതമാനത്തിലെത്തുമെന്നുമാണു മൂഡീസിന്റെ വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റ് ഉയര്‍ത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂഡീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോട് കൂടി രാജ്യത്തെ ഓഹരി വിപണികളില്‍ വന്‍ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button