CinemaMollywoodKollywood

നിവിൻ പോളിയുടെ ആദ്യ അന്യഭാഷാ ചിത്രം ഉടൻ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി .മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച ഭാഗ്യ താരം.സിനിമയ്ക്ക് വേണ്ടി മറ്റെല്ലാം വിട്ടെറിഞ്ഞ താരം. മലയാളത്തിലുള്ളതുപോലെ തന്നെ തമിഴിലും നിരവധി ആരാധകരുള്ള യുവതാരമാണ് നിവിന്‍ പോളി.

നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രം ഉടൻ റിലീസിനെത്തുകയാണ്.റിച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെൻസറിങ് ജോലി പൂർത്തിയാവുകയും ചിത്രത്തിന് യു / എ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു .റിച്ചി ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും. കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി എത്തുന്നത്.
ലോക്കല്‍ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നട്ടിയും ചിത്രത്തില്‍ എത്തും. നിവിന്റെ വളര്‍ത്തച്ഛന്റെ വേഷം അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്. തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button