KeralaLatest NewsNews

രാഷ്ട്രീയം പ്രവചിക്കാനാവാത്ത ഒരു തൊഴിലാണ്; രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കുമെന്ന് മൻമോഹൻ സിങ്

കൊച്ചി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഠിനാധ്വാനിയാണെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം പ്രവചിക്കാനാവാത്ത ഒരു തൊഴിലാണ്. എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പറയാനാവില്ല. രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ, ക്രമസമാധാന നിലയും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഫ് നടത്തുന്ന ‘പടയൊരുക്ക’ത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button