Latest NewsNewsIndia

ഡിസംബര്‍ അഞ്ചിനോ അതിനു മുമ്പോ കോണ്‍ഗ്രസിനെ നയിക്കാര്‍ രാഹുല്‍ എത്തും; സുപ്രധാന നീക്കവുമായി സോണിയ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. ഇതിനുള്ള നീക്കം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി. സോണിയ തിങ്കളാഴ്ച വിളിച്ച നിര്‍ണായക യോഗത്തില്‍ സുപ്രധാന തീരുമാനം ഉണ്ടാകും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ എ്ത്തുമെന്നു നേരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതു ശരി വയ്ക്കുന്ന നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. യോഗം ചേരുന്നത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂളുകള്‍ക്ക് അന്തിമതീരുമാനമുണ്ടാക്കാനാണ് കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. ഇതോടെ ഡിസംബര്‍ അഞ്ചിനോ അതിനു മുമ്പോ കോണ്‍ഗ്രസിനെ നയിക്കാര്‍ രാഹുല്‍ എത്തും. അധികം വൈകാതെ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിനെ എത്തിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button