Latest NewsIndiaInternational

ചൈനയുടെ ഒബോർ പദ്ധതിയെ എതിർക്കാൻ ശക്തിയുള്ള ഒരേയൊരു ലോകനേതാവ് നരേന്ദ്രമോദിയെന്ന്‍ യുഎസ് വിദഗ്ധന്‍

വാഷിങ്ടൺ: ചൈനയുടെ ഒബോർ പദ്ധതിയെ (ഒരു മേഖല ഒരു പാത) തിർക്കാൻ ശക്തിയുള്ള ഒരേയൊരു ലോകനേതാവ് നരേന്ദ്രമോദിയെന്ന്‍ യു.എസിന്റെ ചൈനാകാര്യ വിദഗ്ധനും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ചൈനീസ് സ്ട്രാറ്റജി സെന്റർ ഡയറക്ടറുമായ മൈക്കൽ പിൽസ്ബറി. മോദിയും സംഘവും മാത്രമാണ് ഒബോറിനെ എതിർത്ത് ഇതുവരെ രംഗത്തുവന്നത്. ഇന്ത്യയുടെ പരമാധികാര അവകാശവാദങ്ങളെ ലംഘിക്കുന്നതാണ് പദ്ധതി എന്നതാണ് എതിര്‍പ്പിനു കാരണമെന്നും പദ്ധതിയെ സംബന്ധിച്ച് യു.എസ്. മൗനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ ഇന്തോ-പസഫിക് നയത്തെ പ്രശംസിക്കാന്‍ പിൽസ്ബറി മറന്നില്ല. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഭരണകൂട പ്രതിനിധികൾ അടുത്ത ദിവസങ്ങളിൽ തുറന്നതും സ്വതന്ത്രവുമായ ഇന്തോ-പസഫിക് മേഖലയെക്കുറിച്ച് അമ്പതിലേറെ തവണയാണ് പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button