Latest NewsNewsGulf

യുവതിയുടെ മാല മോഷ്ടിച്ച കള്ളനെ പോലീസ് വരുന്നത് വരെ ബന്ദിയാക്കിയ യുവാവിന് ഷാർജ പോലീസിന്റെ ആദരം

ഏഷ്യൻ സ്വദേശിയായ യുവതിയുടെ മാല മോഷ്ടിച്ച കള്ളനെ പോലീസ് വരുന്നത് വരെ ബന്ദിയാക്കിയ പാകിസ്ഥാൻ സ്വദേശിക്ക് ഷാർജ പോലീസിന്റെ ആദരം. അബ്ദുൽ അൽ അഹദ് അബ്ദുൽഖയൂമിനെയാണ് ഷാർജ പോലീസ് അഭിനന്ദിച്ചത്. ബോധവൽക്കരണ പരിപാടികൾ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടുന്നതെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 7999 എന്ന നമ്പറിലേക്കോ 901 എന്ന നമ്പറിലേക്കോ വിളിക്കാവുന്നതാണെന്നും 800151 ലേക്ക് മെസേജ് അയക്കാവുന്നതാണെന്നും ഷാർജ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button