KeralaLatest NewsNews

മലയാളി യുവാവിന്റെ കല്യാണം വിളിക്കാന്‍ സച്ചിനും മെസിയും

മലയാളി യുവാവിന്റെ കല്യാണം വിളിക്കാന്‍ സച്ചിനും മെസിയും അടക്കമുള്ള വന്‍ താരനിര. തലശേരിയിലുള്ള നസീഫിന്റെ കല്യാണം വിളിക്കാന്‍ പ്രമുഖ വ്യക്തികള്‍ അടക്കമുള്ളവര്‍. നസീഫിനെ ചങ്ങാതിമാര്‍ കൊടുത്ത പണിയാണ്. നസീഫിന്റെ സുഹൃത്തുക്കള്‍ തയ്യാറാക്കിയ വീഡിയോയിലാണ് പ്രമുഖരുടെ വിവാഹ ക്ഷണം. യുഎസ് പ്രസിഡന്റ്, ഇന്ത്യന്‍ പ്രധാനമന്ത്രി തുടങ്ങിയ ലോകനേതാക്കളും മുഖ്യമന്ത്രിയും ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സച്ചിന്‍, കോലി, ധോണി, യുവരാജ് എന്നീ കായിക താരങ്ങളും വീഡിയോയിലുണ്ട്. ദുല്‍ഖര്‍ സല്‍മാനും സണ്ണി ലിയോണും പോലെയുള്ള സിനിമാ താരങ്ങളും സോളാര്‍ കേസ് പ്രതിയായ സരിത എസ് നായരും വീഡിയോയില്‍ ഇടംപിടിച്ചു. ഇവരുടെ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മലയാളത്തില്‍ ശബ്ദം നല്‍കിയാണ് വീഡിയോയില്‍ അവതരിപ്പിച്ചത്. വിവാഹം വിളിക്കുന്ന പോലെയാണ് വീഡിയോ ക്രമീകരിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ തരംഗമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button