Latest NewsNewsIndiaUncategorized

വീട്ടിലിരുന്ന് തന്നെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം; രണ്ട് എളുപ്പവഴികൾ

2018 ഫെബ്രുവരി ആറിനു മുൻപ് രാജ്യത്തെ എല്ലാ മൊബൈൽ വരിക്കാരും തങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. അടുത്തുള്ള ഔട്ട്‌ലെറ്റുകളിലോ സ്റ്റോറുകളിലോ സന്ദർശിച്ച് ആധാറുമായി ബന്ധിപ്പിക്കാനാണ് ടെലികോം കമ്പനികൾ അറിയിച്ചിരിക്കുന്നത്. ആധാറുമായി നമ്പറുകൾ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ തന്നെ രണ്ട് മാർഗങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ടെലികോം സേവന ദാതാവിന്റെ വെബ്സൈറ്റിൽ ഓൺലൈൻ വഴിയുള്ള പരിശോധനാ പ്രക്രിയയാണ് ഒന്ന്.വരിക്കാർക്ക് അവരുടെ ടെലികോം സേവനദാതാക്കളുടെ വെബ്സൈറ്റിൽ കയറി വെബ്സൈറ്റിൽ നൽകിയിട്ടുള്ള സ്ഥലത്ത് മൊബൈൽ നമ്പർ സബ്മിറ്റ് ചെയ്താൽ ഒടിപി (ഒറ്റത്തവണ പാസ്‌വേർഡ്) മെസേജായി അയയ്ക്കും. തുടർന്ന് ഇതേ പാസ്‌വേർഡ് വെബ്സൈറ്റിൽ സമർപ്പിക്കണം. തുടർന്ന് ടെലികോം സേവന ദാതാവ് UIDAI ന് OTP അപേക്ഷ അയയ്ക്കും. ആധാർ എടുക്കുമ്പോൾ തന്നെ മൊബൈൽ നമ്പർ നൽകിയവർക്ക്, മൊബൈലിലേക്ക് ഒടിപി വഴി മെസേജ് ലഭിക്കുന്നതാണ്. യുഐഡിഎഐയിൽ നിന്നുള്ള ഇ-കെവൈസിയുടെ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ആവശ്യമായ വ്യവസ്ഥകളും നിബന്ധനകളും അംഗീകരിച്ച ശേഷം OTP സബ്മിറ്റ് ചെയ്യണം. ഒടിപി സ്വീകരിച്ചാൽ സിം നമ്പർ ആധാറുമായി ബന്ധിപ്പിച്ചതായി മൊബൈലിലേക്ക് മെസേജ് വരുന്നതാണ്.

ടെൽക്കോയുടെ വോയിസ് ബേസ്ഡ് ഐവിആർ ഹെൽപ്പ്ലൈൻ ഉപയോഗിച്ച് ആധാർ ബന്ധിപ്പിക്കുന്ന രീതിയാണ് രണ്ടാമത്തേത്. ടെലികോം സേവന ദാതാവിന്റെ ഐവിആർ ‘സമ്മത സന്ദേശം’ പ്ലേ ചെയ്യുകയും മൊബൈൽ നമ്പർ നൽകാൻ വരിക്കാരോട് ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന് ആ അക്കൗണ്ടുമായി ലിങ്കു ചെയ്തിട്ടുള്ള ആധാർ നമ്പർ പരിശോധിക്കാൻ OTP മെസേജ് UIDAI ലേക്ക് അയയ്ക്കും.തുടർന്ന് ബന്ധിപ്പിക്കേണ്ട നമ്പറിൽ മെസേജ് വരും. IVR ൽ വീണ്ടും ഒരു ‘സമ്മത സന്ദേശം’ പ്ലേ ചെയ്യപ്പെടും. മൊബൈൽ വരിക്കാരുടെ ഐവിആറിൽ ലഭിച്ച OTP നല്‍കണം. ശരിയാണെങ്കിൽ, വരിക്കാരന്റെ ഇ-കെവൈസി വിവരങ്ങൾ UIDAI ൽ നിന്നും ലഭ്യമാക്കും. ഇ-കെവൈസി രേഖകൾ ശരിയാണെങ്കിൽ, ‘മൊബൈൽ റീ-പരിശോധിക്കൽ’ വിജയകരമെന്ന സന്ദേശം ഐവിആറിൽ ദൃശ്യമാകുകയും സന്ദേശം ലഭിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button