Latest NewsNewsIndia

തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്

ജിദ്ദ: തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ പതിനെട്ട് പേര്‍ക്ക് പരിക്ക്. അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസ് റിംഗ് റോഡില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

ബസ് ശ്രദ്ധിക്കാതെ ജംഗ്ഷനിലൂടെ കയറി വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബസിലുണ്ടായിരുന്നവര്‍ക്കും ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button