Latest NewsNewsIndia

ബജ്‌റംഗ്ദള്‍ കാമ്പയിനില്‍ ആദ്യ ദിനത്തില്‍ മൂന്ന് ലക്ഷം പേര്‍ പുതിയതായി അംഗത്വം നേടിയതായി റിപ്പോര്‍ട്ട്

 

ജയ്പൂര്‍ : ബജ്‌റംഗ്ദള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ആദ്യ ദിവസം തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം പേരാണ് ചേര്‍ന്നത്. ഗോ രക്ഷ, രാമക്ഷേത്ര നിര്‍മാണം, ലൗ ജിഹാദ് എന്നീ മൂന്ന് വിഷയങ്ങള്‍ക്കെതിരെ യാണ് ബജംറംഗ് ദള്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ 51 ലക്ഷം പേരാണ് ബജ്‌റംഗ്ദള്‍ സംഘടനയില്‍ ഉള്ളത്.

ഞായറാഴ്ച മാത്രം 3 ലക്ഷം പേര്‍ സംഘടനയില്‍ ചേര്‍ന്നുവെന്ന് സംഘടനാ ദേശീയ ഭാരവാഹി മനോജ് വര്‍മ പറഞ്ഞു.

ആസാമില്‍ നിന്ന് 32,000 പേരാണ് ബജ്‌റംഗ്ദള്‍ സംഘടനയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ നിന്ന് 1.77 ലക്ഷം പേരും, രാജസ്ഥാനില്‍ നിന്ന് 20,000 പേരും, യു.പിയില്‍ നിന്ന് 16,000 പേരും ആദ്യ ദിനത്തില്‍ തന്നെ ബജ്‌റംഗ്ദള്‍ സംഘടനയില്‍ അംഗത്വം നേടിയതായും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ സംഘടനാ റിക്രൂട്ട്‌മെന്റ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ ഏഴ് വര്‍ഷത്തിന് ശേഷമാണ് മെമ്പര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button