KeralaLatest News

നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രത്തിന്റെ സുപ്രധാന വിവരങ്ങൾ പുറത്ത്

കൊച്ചി ; നടിയെ ആക്രമിച്ച കേസ് കുറ്റപത്രത്തിന്റെ സുപ്രധാന വിവരങ്ങൾ പുറത്ത്. കാവ്യാമാധവനുമായുള്ള ബന്ധം മഞ്‌ജുവാര്യരെ അറിയിച്ചതാണ് നടിയോട് ദിലീപിന് കടുത്ത വൈരാഗ്യം ഉണ്ടാവാൻ കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 1.5 കോടി രൂപയ്ക്കാണ് ദിലീപ് സുനിൽകുമാറിന് ക്വട്ടേഷൻ നൽകിയത്. ഇതുമായി ബന്ധപെട്ടു തോപ്പുംപടിയിലും തൃശ്ശൂരിലും തൊടുപുഴയിലും വെച്ച് ഗൂഢാലോചന നടന്നു. കഴിഞ്ഞ നവംബറിൽ തുടർ ഗൂഢാലോചനയും നടന്നു. കൂട്ടബലാത്സംഗം നടത്തി അശ്ലീലദൃശ്യങ്ങള്‍ ചിത്രീകരിക്കാനായിരുന്നു നിർദ്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു.

1555 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്ബാവൂര്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി കോടതിയില്‍ സമർപ്പിച്ചത്. 1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളുംഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യറാണ് കേസിലെ പ്രധാന സാക്ഷി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button