Latest NewsNewsIndia

കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന് വിമാന യാത്രക്കാരിയുടെ തെറിവിളി: കാരണം ഇതാണ്

ന്യൂഡല്‍ഹി•കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക വിദ്യ, സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി കെ.ജെ. അല്‍ഫോന്‍സ്‌ കണ്ണന്താനത്തോട് പൊട്ടിത്തെറിച്ച് വനിതാ ഡോക്ടര്‍. വിമാനം വൈകിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു വനിതാ ഡോക്ടറുടെ രോഷപ്രകടനം.

ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും പാട്നയിലേക്ക് പോകാനായിരുന്നു ഡോക്ടര്‍ വിമാനത്താവളത്തില്‍ എത്തിയത്. പാട്നയില്‍ അത്യാസന്ന നിലയിലുള്ള രോഗിയുടെ ചികിത്സാര്‍ത്ഥമുള്ളയാത്ര വൈകിയതാണ് ഡോക്ടറെ പ്രകോപിപിച്ചത്.

നരേന്ദ്ര മോദി മന്ത്രിസഭയുടെ വി.വി.ഐ.പി സംസ്കാരത്തേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഡോക്ടര്‍, വിമാനം തുടര്‍ന്നും വൈകില്ലെന്ന് കണ്ണന്താനം എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഡോക്ടര്‍ക്ക് കണക്ഷന്‍ വിമാനവും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തനിക്ക് വേണ്ടിയല്ല വിമാനം വൈകിയതെന്നും രാഷ്ട്രപതിയുടെ വിമാനം ഇറങ്ങിയത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും മന്ത്രി വിശദീകരിച്ചിട്ടും യുവതി അടങ്ങിയില്ല. അതേസമയം, താന്‍ വിമാനത്താവളത്തിലെത്താന്‍ വൈകിയിട്ടില്ലെന്നും കാര്യമറിയാതെയാണ് യുവതിയുടെ ആക്രോശമെന്നും കണ്ണന്താനം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button