Latest NewsKerala

തോമസ് ചാണ്ടി വിഷയം ; ഇസ്മായിലിനെതിരെ നടപടി

തിരുവനന്തപുരം ; തോമസ് ചാണ്ടി വിഷയം കെ ഇ ഇസ്മായിലിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഐ. ഇടത് മുന്നണി യോഗത്തിൽ ഇസ്മായിൽ പങ്കെടുക്കേണ്ടെന്ന് പാർട്ടി തീരുമാനം. സിപിഐ. സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. എല്‍ഡിഎഫ് പ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചതിനോടൊപ്പം കൂടുതല്‍ നടപടികള്‍ കൈകൊള്ളാന്‍ ദേശീയ നേതൃത്വത്തിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. ഇസ്മായിലിനു പകരം ചന്ദ്രശേഖരൻ മുന്നണി യോഗങ്ങളിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button