Latest NewsNewsInternational

നേവി വിമാനം കടലിൽ തകർന്നുവീണു; 3 പേർക്കുള്ള തിരച്ചിൽ ഊർജ്ജിതം

ടോക്കിയോ: 11 പേരുമായി പോയ യുഎസ് നേവിയുടെ വിമാനം കടലിൽ തകർന്നുവീണു. ജപ്പാനു സമീപം പസിഫിക് സമുദ്രത്തിലാണു ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ പറന്ന വിമാനം തകർന്നുവീണത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുഎസ് നേവി അറിയിച്ചു. പക്ഷെ ബാക്കി മൂന്നു പേരെ കണ്ടെത്താൻ ആയിട്ടില്ല. അവർക്കായിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

അപകടത്തിൽപ്പെട്ടത് യുഎസ് നേവി ഏഴാം കപ്പൽ‌പ്പടയുടെ (സെവൻത് ഫ്ലീറ്റ്) ഭാഗമായ സി2–എ വിമാനമാണ്. ഇത് വിദേശത്തുള്ള ഏറ്റവും വലിയ യുഎസ് നേവി കപ്പൽപ്പടയാണ്. സംഭവം നടന്നത് ബുധനാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു. ഈ വർഷം ഏഴാം കപ്പൽപ്പടയ്ക്ക് സംഭവിക്കുന്ന അഞ്ചാമത്തെ അപകടമാണിത്. യുഎസ്, ജപ്പാൻ സൈനികർ സംയുക്തമായാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button