Latest NewsNewsIndia

കാണാതായ 500 കുരുന്നുകളെ ആധാർ മുഖേന കണ്ടെത്തിയതായി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിൽ കാണാതായ 500 കുട്ടികളെ ആധാർ മുഖേന കണ്ടെത്താനായെന്ന് വ്യക്തമാക്കി യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 മുതൽ 2015 വരെയുള്ള കാലയളവിൽ 84 ശതമാനം കുഞ്ഞുങ്ങളെയാണ് ഇന്ത്യയിൽ നിന്ന് കാണാതായത്. കാണാതായ കുട്ടികൾക്ക് ആധാർ കാർഡുണ്ടെങ്കിൽ ബയോമെട്രിക് നമ്പർ ഉപയോഗിച്ച് ഏതെങ്കിലും അനാഥാലയത്തിൽ ഇവരുണ്ടോ എന്ന് കണ്ടെത്താനാകുമെന്നും അജയ് ഭൂഷൺ പറയുന്നു.

ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുകളുമായും വിവിധ സർക്കാർ രേഖകളുമായും ബന്ധിക്കുമ്പോൾ രാജ്യത്ത് പ്രതിവർഷം പത്ത് ബില്യൺ ഡോളറിന്റെ ലാഭമുണ്ടാകുന്നുണ്ടെന്നും അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button