NewsSports

താൻ വിരമിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

രണ്ട് വര്‍ഷത്തെയെങ്കിലും ക്രിക്കറ്റ് ബാക്കി നില്‌ക്കേയാണ് സൗരവ് ഗാംഗുലി ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഗ്രെഗ് ചാപ്പല്‍ യുഗത്തോടെ ക്യാപ്റ്റന്‍സി പോയി ടീമില്‍ ഒറ്റപ്പെട്ട ഗാംഗുലി സ്വയം പ്രഖ്യാപിച്ച വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ചിട്ടുള്ള ദാദ എന്ന ഗാംഗുലി 2008ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ചില ഘട്ടത്തിൽ നിങ്ങൾക്ക് മതിയായതിനാൽ ഞാൻ വിരമിക്കുകയായിരുന്നുവെന്ന് സൗരവ് ഗാംഗുലി ഈയിടെ വ്യക്തമാക്കി.

ഏത് രംഗത്തായാലും നൂറ് ശതമാനം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും മുൻപ് ഗാംഗുലി പറഞ്ഞിരുന്നു. 1992 ഇന്ത്യാവെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്കിടെ ബ്രിസ്‌ബേയ്‌നില്‍ വച്ചായിരുന്നു സൗരവിന്റെ രാജ്യാന്തര അരങ്ങേറ്റം. എന്നാൽ ടീമിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഏതായാലും കഠിനാധ്വാനത്തിലൂടെ പിന്നീട് സൗരവ് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിമാറുകയായിരുന്നു. അഞ്ച് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗാംഗുലി 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ചു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button