Latest NewsNewsGulf

മസ്‌കറ്റിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു

മസ്ക്കറ്റിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ കടത്തുര്‍ ആലപ്പുറത്ത് വീട്ടില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകന്‍ കൃഷ്ണകുമാര്‍ (45) ആണ് മരിച്ചത്. ആറ് നിലകളിലായുള്ള ഫ്‌ളാറ്റിന്റെ മേല്‍നോട്ട ചുമതല ആയിരുന്നു കൃഷ്ണകുമാറിന്. വാട്ടര്‍ ടാങ്കില്‍ വെള്ളം നിറഞ്ഞത് പരിശോധിക്കുന്നതിനിടെ കാല്‍ വഴുതി ഡെക്ടിനുള്ളിലേക്ക് വീഴുകയായിരുന്നു.

ഇരുപത് വര്‍ഷത്തിലധികമായി ഒമാനില്‍ പ്രവാസിയാണ് കൃഷ്ണകുമാര്‍. രാജമ്മയാണ് മാതാവ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഞായറാഴ്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close