Latest NewsNewsInternational

കാണാതായവരെ 13 മണിക്കൂർ തിരച്ചിലിനൊടുവിൽ കണ്ടെത്തി

ദുബായ് -ഷാർജ പോലീസ് പതിമൂന്നു മണിക്കൂർ നീണ്ട സംയുക്തമായ രക്ഷാപ്രവത്തനത്തിനൊടുവിൽ കാണാതായവരെ കണ്ടെത്തി .വഴിതെറ്റിയലഞ്ഞ രണ്ടു എമിറേറ്റ് നിവാസികളെയാണ് നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് .യുവാക്കൾക്ക് വഴി തെറ്റിയെന്ന ഫോൺ സന്ദേശം ലഭിച്ചയുടൻ രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചിരുന്നെന്ന് ഷാർജ പോലീസിലെ മേധാവി മേജർ റാഷിദ് ബിൻ സന്ധാൽ പറഞ്ഞു. സഹായമഭ്യർത്ഥിച്ചു വിളിച്ച യുവാക്കളുടെ ഫോൺ ബാറ്ററി തീർന്ന് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ദുബായ് പോലീസിന്റെ സഹായവും തേടുകയായിരുന്നു.ഏറെ ക്ഷീണിതരായി കാണപ്പെട്ട യുവാക്കൾക്ക് ഉടൻ വൈദ്യ സഹായം ലഭിക്കാനുള്ള ഏർപ്പാടുകളും ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button