Latest NewsNewsTechnology

സ്‌കൈപ്പിനു നിരോധനം

സ്‌കൈപ്പിനു നിരോധനവുമായി ചൈന. ഇതിനു പിന്നാലെ ആപ്പിള്‍ ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും സ്‌കൈപ്പ് പിന്‍വലിച്ചു. ലോകത്തെ ഏറ്റവും പ്രശസ്തമായ വീഡിയോ ചാറ്റിങ് ആപ്ലിക്കേഷനാണ് സ്‌കൈപ്പ്.

ചൈനയില്‍ നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ചില സോഷ്യല്‍ മീഡിയാ സെറ്റുകള്‍ നിരോധിച്ചിരുന്നു. വാട്‌സ്ആപ്പിനും ഫെയ്‌സ്ബുക്കിനും ഇതിന്റെ ഭാഗമായി നിരോധനം തുടരുകയാണ്. സ്‌കൈപ്പിന്റെത് താത്കാലികമായ നിരോധനമാണ്. സ്‌കൈപ്പ് വീണ്ടും ശക്തിയോടെ തിരിച്ചു വരുമെന്നു മൈക്രോസോഫ്റ്റ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button