Latest NewsNewsGulf

ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്

 

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യൂറോപ്പ് സ്വദേശിയാണ് മരിച്ചത്. ഒരു സ്വദേശിയും ബാക്കിയുള്ളവര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്.

അമിതവേഗതയില്‍ പോകുകയായിരുന്ന ഒരു വാഹനത്തിന് അതിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റുള്ള വാഹനങ്ങളെ ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വാഹനങ്ങളെ ഇടിച്ചിട്ട ശേഷം കാര്‍ സമീപത്തെ കോണ്‍ക്രീറ്റ് മതിലിലിടിച്ചാണ് നിന്നത്.

വിവരമറിഞ്ഞ പോലീസ് ഉടന്‍ തന്നെ ആംബുലന്‍സുമായി സ്ഥലത്തെത്തുകയും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കുകയും ചെയ്തു. എന്നാല്‍ യൂറോപ്പ് സ്വദേശി മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button