KeralaLatest NewsNews

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. 20നും 35നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരെയാണ് ഉറ്റവര്‍ നടതള്ളിയതായി കണ്ടെത്തിയത്. സ്ത്രീകളും ഭിന്നശേഷിക്കാരും സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ശാരീരികവും മാനസികവുമായ പരിമിതികളുള്ളവരെ സംരക്ഷിക്കുന്നത് ഉത്തരവാദിത്വമായി കാണാന്‍ തയ്യാറാവാത്ത സാഹചര്യമാണ് കുടുംബങ്ങളില്‍ വളര്‍ന്നുവരുന്നതെന്നാണ് സാമൂഹികപ്രവര്‍ത്തകരും ഡോക്ടര്‍മാരും പറയുന്നത്.

ഇത്തരക്കാരെ എങ്ങനെയെങ്കിലും കൈയൊഴിയാനാണ് ശ്രമം. സര്‍ക്കാരിനും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശാരീരികമാനസിക പ്രശ്‌നങ്ങള്‍ കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവരാണ് ഏറെയും. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ സുരക്ഷിതത്വവും സൗജന്യ ഭക്ഷണവുമാണ് ഇത്തരത്തിലുള്ളവരെ നടതള്ളാന്‍ കാരണമാകുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. പ്രായമായ ഒട്ടേറെപ്പേരും ക്ഷേത്രപരിസരത്ത് തങ്ങുന്നുണ്ട്.

ഇവരില്‍ ഒരാളെപ്പോലും അന്വേഷിച്ച് ബന്ധുക്കള്‍ വന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. മാനസിക പ്രശ്‌നങ്ങളുള്ളവരെ സംരക്ഷിക്കുന്ന സ്വകാര്യകേന്ദ്രങ്ങളില്‍ ഈടാക്കുന്ന തുക വര്‍ധിച്ചു. മരുന്നുള്‍പ്പെടെ മാസം അരലക്ഷം രൂപവരെയാണ് മിക്കയിടങ്ങളിലും വാങ്ങുന്നത്. മാനസികപ്രശ്‌നങ്ങളുള്ളവരെ പരിചരിക്കാന്‍ സംസ്ഥാനത്ത് നാല് സര്‍ക്കാര്‍ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ രാവിലെ മുതല്‍ വൈകിട്ടുവരെയാണ് സംരക്ഷണം നല്‍കുക. പലയിടത്തും അന്തേവാസികള്‍ കൂടിവരുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button