Latest NewsIndia

മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ

അഗര്‍ത്തല: മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം രണ്ടു പേർ കൂടി പിടിയിൽ. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന സംഭവത്തിൽ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ (ടിഎസ്ആര്‍) ഉദ്യോഗസ്ഥരായ അമിത് ദെബര്‍മ്മ, ധര്‍മ്മേന്ദ്ര കുമാര്‍ സിംഗ് എന്നിവരെയാണ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും പ്രാദേശിക ടിവി ചാനല്‍ ന്യൂസ് വംഗ്വാദിന്‍റെയും ലേഖകനായിരുന്ന സുധീപ് ദത്ത ഭൗമി എന്ന മാധ്യമപ്രവര്‍ത്തകന്‍ നവംബര്‍ 21 നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിച്ചത്. ത്രിപുരയില്‍ രണ്ട് മാസത്തിനിടെ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സുധീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button