Latest NewsNewsIndia

എട്ടിന്റെ പണി വാങ്ങി ആംആദ്മി പാര്‍ട്ടി; നിയമലംഘനത്തിന് അടയ്‌ക്കേണ്ടത് 30 കോടി രൂപ

ചട്ടംലംഘിച്ച് സംഭാവന വാങ്ങിയ കേസില്‍ ആംആദ്മി പാര്‍ട്ടി 30 കോടി രൂപ നികുതിയടയ്ക്കണം. ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് നികുതിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

2014-15 സമയത്ത് നിയമം ലംഘിച്ചാണ് പാര്‍ട്ടി സംഭാവനകള്‍ സ്വീകരിച്ചിരുന്നത്. ആദായവകുപ്പ് നടത്തിയ അന്വേഷണത്തിലാണ്. ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭാവനയല്ലാത്തതിനാല്‍ നികുതിയടയ്ക്കണം എന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ നടപടികള്‍ക്ക് തടയിടാനാണ് നികുതി വകുപ്പിന്റെ നടപടിയെന്ന് കെജരിവാള്‍ ആരോപിച്ചു. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവനയ്ക്ക് നികുതി ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് വിശീകരണമാവശ്യപ്പെട്ടുകൊണ്ട് നവംബര്‍ 17ന് പാര്‍ട്ടിക്ക് വകുപ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 24ന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു.

shortlink

Post Your Comments


Back to top button