Latest NewsNewsIndia

കൊച്ചിയടക്കം 12 തുറമുഖങ്ങളിൽ അധികസുരക്ഷ :കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 227 തുറമുഖങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ പരിശോധന നടത്തി.2008 ലെ മുബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തുറമുഖ പരിശോധന ശക്തമാക്കുന്നത്.

തീരദേശമേഖലയിൽ സംശയാസ്​പദമായ രീതിയിലുള്ള കപ്പലുകളും മറ്റും നിരീക്ഷിക്കുന്നുണ്ട്. ഐ.എസ്.ആര്‍.ഒ.യുടെ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് നിരീക്ഷണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.അടുത്തവര്‍ഷം മാര്‍ച്ചോടെ 20 മീറ്ററിനുള്ളില്‍ ബോട്ടുകളുടെ നീക്കം നിരീക്ഷിക്കാന്‍ ആയിരം ട്രാന്‍സ്‌പോന്‍ഡറുകള്‍ ഐ.എസ്.ആര്‍.ഒ. നല്‍കും.

കൊച്ചിയുള്‍പ്പെടെ 12 പ്രധാന തുറമുഖങ്ങളില്‍ അധികമായി സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. കാണ്ട്ല, മുംബൈ, ന്യൂ മംഗളൂരു, ചെന്നൈ, വിശാഖപട്ടണം, കൊല്‍ക്കത്ത തുടങ്ങിയവയും ഇതിലുള്‍പ്പെടും. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിരേഖ ലംഘിക്കാതിരിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകള്‍ (എസ്.ഒ.പി.) വികസിപ്പിച്ചിട്ടുണ്ട്.

കേരളം, തമിഴ്‌നാട്,, ഗോവ, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാള്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയും പുതുച്ചേരി, ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ഇന്ത്യയ്ക്ക് 7,516 കിലോമീറ്റര്‍ തീരരേഖയാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button