Latest NewsNewsIndia

ഫ്ലിപ്​കാർട്ട്​ സ്​ഥാപകർക്കെതിരെ വഞ്ചനാ കേസ്​

ബംഗളൂരു: ഫ്ലിപ്​കാർട്ട്​ ഉടമകൾക്കെതിരെ വഞ്ചനാ കുറ്റത്തിന്​ കേസ്. കമ്പനി ഫ്ലിപ്​കാർട്ടിന്​ വിറ്റ 12500 ലാപ്​ടോപുകളുടെ കുടിശ്ശികയായ 9.96 കോടി രൂപ നൽകിയില്ലെന്ന് ആരോപിച്ച് സി-സ്​റ്റോർ കംപനിയുടെ ഉടമയായ നവീൻ കുമാർ നൽകിയ പരാതിയിലാണ്​​ ഇന്ദിരാ നഗർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫ്ലിപ്​കാർട്ട്​ സ്​ഥാപകരായ സചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവരെയും സെയിൽസ്​ ഡയരക്​ടർ ഹരി, അക്കൗണ്ട്​സ്​ മാനേജ​ർമാരായ സുമിത്​ ആനന്ദ്​, ശരാഖ്​ എന്നിവർക്കെതിരെയുമാണ് കേസ്.

ഫ്ലിപ്​കാർട്ടി​ന്റെ ഷോപ്പിങ്​ ഉത്സവമായ ബിഗ്​ ബില്ല്യൺ ഡേ സെയിൽസിന്റെ ഭാഗമായി 2015 ജൂൺ മുതൽ 2016 ജൂൺ വരെ 14000 ത്തോളം ലാപ്​ടോപുകൾ​ നൽകിയതായും, ആയിനത്തിൽ കിട്ടാനുള്ള 9.96 കോടി രൂപ നൽകാതെ ഫ്ലിപ്​കാർട്ട്​ വഞ്ചിച്ചു എന്നുമാണ് നവീൻ കുമാർ പരാതി നൽകിയിരിക്കുന്നത്. 14000 ലാപ്​ടോപുകളിൽ 1482 യൂണിറ്റുകൾ തിരിച്ചയച്ച ഫ്ലിപ്​കാർട്ട്​ ബാക്കി യൂണിറ്റുകളുടെ പണവും, ടിഡിഎസ്​, ഷിപ്പിങ്​ ചാർജ്​ തുടങ്ങിയവയും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button