Latest NewsKeralaNews

നി​ര​ക്ഷ​ര​രി​ല്ലാ​ത്ത ജ​യി​ലി​നാ​യി സം​സ്​​ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്റെ പദ്ധതി; നാ​ലാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തിയത് 60 പേർ

തി​രു​വ​ന​ന്ത​പു​രം: നി​ര​ക്ഷ​ര​രി​ല്ലാ​ത്ത ജ​യി​ലി​നാ​യി സം​സ്​​ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്റെ ‘ജ​യി​ൽ ജ്യോ​തി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ലാ​യി 60 പേ​ർ നാ​ലാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നാ​ണ് (77) പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ ഏറ്റവും പ്രായം കൂടിയ ആൾ.

സം​സ്​​ഥാ​ന സാ​ക്ഷ​ര​ത മി​ഷ​നും ജ​യി​ൽ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.  മ​ല​യാ​ളം, ന​മ്മ​ളും ന​മു​ക്കു​ചു​റ്റും, ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യും ഇം​ഗ്ലീ​ഷി​ന് വാ​ചാ​പ​രീ​ക്ഷ​യു​മാ​ണ് ന​ട​ത്തി​യ​ത്. നേ​ര​ത്തേ ജ​യി​ലു​ക​ളി​ൽ ന​ട​ത്തി​യ സാ​ക്ഷ​ര​ത പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​രാ​ണ് നാ​ലാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button