KeralaLatest NewsNews

സി പി എമ്മിലെ വിഭാഗീയത : നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു

കാസര്‍ഗോഡ്: കാസര്‍ഗേഡ് ജില്ലയിലെ ബേഡകത്ത് സിപിഎമ്മില്‍ വീണ്ടും വിഭാഗീയത മൂലം പ്രതിസന്ധി. മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 15 ഓളം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ അംഗത്വമെടുത്തതാണ് പുതിയ വാർത്ത. മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഗോപാലന്‍മാസ്റ്ററും കൂട്ടരും പാര്‍ട്ടി വിട്ടതിന് ശേഷം വീണ്ടും ഉണ്ടായിരിക്കുന്ന ഈ കൊഴിഞ്ഞു പോക്ക് സിപിഎമ്മിന് തലവേദന ആയിരിക്കുകയാണ്.

സിപിഎം മുന്‍ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി ഇകെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് 15 ഓളം പ്രവര്‍ത്തര്‍ സിപിഐയില്‍ ചേര്‍ന്നത്. രാധാകൃഷ്ണനു പുറമെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വാരിജാക്ഷന്‍ മുന്നാട്, കരുണാകരന്‍ മുന്നാട് തുടങ്ങിയവരാണ് സിപിഎം വിട്ടത്. കാസര്‍ഗോഡ് ജില്ലിയില്‍ മന്ത്രി ചന്ദ്രശേഖരനെ ബഹിഷ്കരിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

സിപിഎം വിട്ടു സിപിഐ യിൽ ചേർന്നവർക്ക് അംഗത്വം നൽകുന്ന പരിപാടി ഉത്ഘാടനം ചെയ്തത് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ്. ഇതുകൊണ്ടു തന്നെ മന്ത്രി ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ നിലപാട് കടുക്കാനാണ് സാധ്യത.

Tags

Post Your Comments

Related Articles


Back to top button
Close
Close