Latest NewsNewsGulf

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം

ദുബായ്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്നായി 1497 തടവുകാരെ പൊതുമാപ്പു നല്‍കി മോചിപ്പിക്കും. അബുദാബിയിൽ 645 തടവുകാര്‍ക്ക് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് അനുവദിച്ചു. പൊതുമാപ്പ് നല്‍കുന്നതോടൊപ്പം ഇവരുടെ സാമ്പത്തികബാധ്യതകളും എഴുതിത്തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദുബായിലെ 606 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാന്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ ദുബായ് പോലീസുമായി സഹകരിച്ച് വേണ്ട നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. റാസല്‍ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എമിറേറ്റിലെ 246 തടവുകാരെയാണ് വിട്ടയക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button