Latest NewsNewsIndia

അഖില കേസ്: എൻഐഎയെ തുണച്ച് കേരളത്തിന്റെ അഭിഭാഷകൻ : സംഭവം വിവാദത്തിലേക്ക്

ന്യൂഡൽഹി : അഖില ഹാദിയ കേസിൽ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) അനുകൂലിച്ചത് വിവാദമാകുന്നു. സർക്കാരിന്റെ നിലപാടല്ല അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞതെന്നാണു സർക്കാർ വൃത്തങ്ങളുടെ വാദം. തുടർന്ന് അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുടെ ഓഫിസും നിയമ ഉദ്യോഗസ്‌ഥരോടു വിശദീകരണം ചോദിച്ചു.

ഹാദിയയുടെ മാനസികനിലയെക്കുറിച്ചു വാദമുണ്ടായാൽ മെഡിക്കൽ ബോർഡിനെക്കൊണ്ടു പരിശോധിപ്പിക്കാമെന്നു മാത്രം ആണ് സർക്കാർ നിലപാട്. കഴിഞ്ഞ ദിവസം, ആദ്യം ഹാദിയയുമായി കോടതി സംസാരിക്കണമോ അതോ എൻഐഎയുടെ രേഖകൾ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചപ്പോൾ സർക്കാരിനുവേണ്ടി ഹാജരായ വി.ഗിരി പറഞ്ഞത് രേഖകൾ പരിശോധിച്ചിട്ടു തുടർനടപടിയെന്നാണ്.

എൻ ഐ എ യുടെ വാദവും ഇത് തന്നെയായിരുന്നു. സർക്കാരിനു വേണ്ടിയാണു ഹാജരാകുന്നതെങ്കിലും കോടതിയുടെ ഉദ്യോസ്‌ഥനെന്ന നിലയിലാണു നിലപാടു പറയുന്നതെന്ന മുഖവുരയോടെയാണ് ഗിരി സംസാരിച്ചത്. എന്നാൽ ഫലത്തിൽ സർക്കാർ നിലപാടായി ഇത് വിലയിരുത്തപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button