KeralaLatest NewsNews

മുൻ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു: രണ്ടു സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ബേഡകം : സി പി ഐയില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍ പടുപ്പ് ലോക്കല്‍ സെക്രട്ടറി ഇ കെ രാധാകൃഷ്ണന്റെ കാര്‍ എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കുറ്റിക്കോലില്‍ നടന്ന സി പി ഐ മണ്ഡലം സമ്മേളനത്തില്‍ ഇ കെ രാധാകൃഷ്ണനും ഏതാനും പേര്‍ക്കും സ്വീകരണം നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിൽ അക്രമം ഉണ്ടായത്.

Tags

Post Your Comments


Back to top button
Close
Close