Latest NewsIndiaNews

രാജസ്ഥാനിലെ ‘അഖില’ തന്റെ ഭർത്താവ് ഹിന്ദുവാകുന്നത് വരെ കാത്തിരിക്കും : വ്യത്യസ്തമായ ഒരു പ്രണയകഥ

ന്യൂഡൽഹി: ഇത് രാജസ്ഥാനിൽ നിന്നുള്ള ഒരു വാർത്തയാണ്. അവിടെയും ഒരു അഖില ഉണ്ടായി. മൊഹ്സീൻ എന്ന മുസ്ലീം യുവാവിനെ പ്രണയിച്ച പൂജ ജോഷി കാമുകനോട് ഹിന്ദുവായി മാറാതെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു. കാമുകൻ ടാക്സി ഡ്രൈവർ ആണ്. കാമുകൻ മതം മാറുന്നത് വരെ താൻ കാത്തിരിക്കുമെന്ന് അവർ മജിസ്ട്രേറ്റിനു് മുൻപിൽ വെളിപ്പെടുത്തുകയും ചെയ്തു.

താൻ വിവാഹത്തിന് വേണ്ടിതന്റെ മതം അല്ലെങ്കിൽ ഹിന്ദു ധർമ്മം വെടിയില്ലെന്ന് പൂജ ജോഷി ധൈര്യമായിപറഞ്ഞു. കൂടാതെ കാമുകൻ അതിന് തയ്യാറാവുന്നത് വരെ താൻ കാത്തിരിക്കുമെന്നും ഈ പെൺകുട്ടി വ്യക്തമാക്കി. പ്രണയനിക്കു വേണ്ടി കാമുകൻ തന്റെ മതം ഉപേക്ഷിക്കമോ എന്ന് ഏവരും ഉറ്റു നോക്കുകയാണ്. ഇതു വരെ സ്ത്രീകളെ മതം മാറ്റി വിവാഹം കഴിക്കുന്ന പതിവ് രീതിയെ ഇത്തരത്തിൽ ഒരു തീരുമാനത്തിലൂടെ പൂജ ജോഷി മാറ്റിമറിക്കുകയാണ്.

എന്നാൽ മാധ്യമങ്ങളെ കാണാൻ പൂജ വിസമ്മതിച്ചു. പ്ലസ് ടു വരെയാണ് പൂജയുടെ വിദ്യാഭ്യാസം. ഒരു മാസത്തിനിടയിൽ ഇത് ജോധ്പൂരിൽ രണ്ടാമത്തെ സംഭവമാണ്. മുൻപ് പായൽ സംഘ്‌വി എന്ന യുവതിയുടെ വിവാഹം സംബന്ധിച്ചും വിവാദം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button