Latest NewsNewsInternational

വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും കഞ്ചാവ് വലിയും-അധ്യാപിക പിടിയില്‍

ടെക്സാസ്•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക പിടിയിലായി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം.

23 കാരിയായ മിഷേല്‍ ഷിഫര്‍ എന്ന അധ്യാപികയാണ് സൈപ്രസ് സ്പ്രിംഗ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിയുമായി ജൂലൈയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ഹാരിസ് കൗണ്ടിയിലെ കോടതി രേഖകള്‍ പറയുന്നു. അജ്ഞാതനായ ഒരു വിദ്യാര്‍ത്ഥിയാണ് വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നിയമപാലകരെ വിവരമറിയിക്കുകയായിരുന്നുവെന്നും കോടതി രേഖകളില്‍ പറയുന്നു.

ആ സമയത്ത് 15 വയസുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുമായാണ് ഷിഫര്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതെന്നും അജ്ഞാതനായ വിദ്യാര്‍ത്ഥി വിവരം നല്‍കിയിരുന്നു. പിന്നീട് ഈ 15 കാരന്‍ അധ്യാപികയുമായി ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചിരുന്നു.

വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമുണ്ടായിരുന്നുവെന്നും തന്റെ വാഹനത്തില്‍ വച്ച് മരിജുവാന (ഒരു തരം കഞ്ചാവ്) വലിച്ചിരുന്നതായും ഷിഫര്‍ കുറ്റസമ്മതം നടത്തിയെന്നും കോടതി രേഖകള്‍ പറയുന്നു. രണ്ട് തവണയാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ആദ്യത്തെ തവണ സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു. രണ്ടാമത്തെ തവണ ഒരു പാര്‍ക്കില്‍ നിന്നും വിദ്യാര്‍ത്ഥിയെ കൂട്ടി കാറില്‍ കറങ്ങി കഞ്ചാവ് വലിച്ച ശേഷം സമീപത്തെ തെരുവില്‍ കാറിനുള്ളില്‍ വച്ച് ബന്ധപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥിയുമായി അനുചിതമായ ബന്ധംപുലര്‍ത്തല്‍, 14-17 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നീ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹാരിസ് കൗണ്ടി കോടതിയില്‍ ഹാജരായ പ്രതിയെ 30,000 ഡോളര്‍ ബോണ്ടില്‍ ജാമ്യത്തില്‍വിട്ടു.

സമാനമായ കേസില്‍ അധ്യാപികയായ അലക്സാന്‍ഡ്രിയ വേര എന്ന 24 കാരിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button