Latest NewsNewsGulf

യുഎഇയിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് കനത്തപിഴ

ദുബായ്: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ട്രാഫിക് നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കനത്തപിഴ. ജനങ്ങളുടെ ജീവനു ഭീഷണിയാകും വിധം വാഹനമോടിക്കുന്നവർക്ക് 2000 ദിർഹമാണ് പിഴ. കൂടാതെ 23 ബ്ലാക് മാർക്കും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കാനും നിർദേശമുണ്ട്. റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തി മാർഗതടസ്സമുണ്ടാക്കുന്നവർക്ക് 1000 ദിർഹമാണു പിഴ. ആറു ബ്ലാക് മാർക്കും ലഭിക്കും.

ശബ്ദമലിനീകരണം നടത്തുന്ന വാഹനത്തിന് 2000 ദിർഹം പിഴയും 12 ബ്ലാക് മാർക്കും ശിക്ഷയായി ലഭിക്കും. വാഹനത്തിൽനിന്നു പാഴ്‌വസ്തുക്കൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം ഈടാക്കും. വാഹനത്തിൽ പരിധിയിലധികം കറുത്ത സ്റ്റിക്കർ പതിച്ചാൽ 1500 ദിർഹമാണ് പിഴ. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ
വഴിയരികിൽ മൊബൈൽ റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button