Latest NewsNewsIndia

മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു: ഗൗരി ലങ്കേഷിനു ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമ പ്രവർത്തകൻ

ലക്നൗ: കാണ്‍പൂരിലെ ബില്‍ഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ചയാണ് മാധ്യമപ്രവര്‍ത്തകനായ നവീന്‍ ഗുപ്ത (35) വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവെക്കുകയായിരുന്നു. കൊലയാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സഹോദരന്റെ വസ്ത്ര വ്യാപാരത്തിന് പിന്നില്‍ നിന്ന് ആരോ വിളിച്ചതനുസരിച്ച്‌ പോയ ഗുപ്തക്ക് വെടിയേൽക്കുകയായിരുന്നു.

വെടിയൊച്ച കേട്ടതോടെ സഹോദരനും മറ്റും നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗുപ്തയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു ശേഷം അഞ്ചോളം മാധ്യമപ്രവര്‍ത്തകരാണ് ഇത് വരെ കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button