Latest NewsNewsIndia

മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് രൂപം നല്‍കി. മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മാത്രമല്ല സ്ത്രീകള്‍ക്ക് ജീവനാംശവും നല്‍കേണ്ടിവരും.

കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് കരട് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ പകര്‍പ്പ് അയച്ചിരിക്കുകയാണ്. ബില്ല് പാര്‍ലമെന്റില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച ശേഷമായിരിക്കും അവതരിപ്പിക്കുക. നിയമത്തിന്റെ പരിധിയില്‍ ജമ്മു കശ്മീര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും വരും.

മുത്തലാഖ് കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്സ്ആപ് മെസേജായോ ഒക്കെ ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാണ്. മജിസ്ട്രേറ്റിനെ സമീപിച്ച് മുത്തലാഖിന് വിധേയയാവുന്ന സ്ത്രീക്ക് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ലഭിക്കാനായി പരാതി നല്‍കാം. നിയമത്തില്‍ കുട്ടികളുടെ സംരക്ഷണവും ജീവനാംശവും ഉറപ്പ് നല്‍കുന്നത് ഏതെങ്കിലും കാരണവശാല്‍ മുത്തലാഖിലൂടെ വീടിനു പുറത്താവുന്ന സ്ത്രീക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണെന്നാണ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button