Latest NewsNewsIndia

ഇന്ത്യയിലെ 300 സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

രാജ്യത്ത് 300 സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് സൂചന. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായിലായി 30 ശതമാനം മാത്രം പ്രവേശനം നടത്തിയ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകൾ ഇനി വരുന്ന അധ്യയനവര്‍ഷത്തില്‍ പുതിയ ബാച്ചിനെ പ്രവേശിപ്പിക്കരുതെന്ന് മാനവ വിഭവശേഷി വകുപ്പ് നിര്‍ദ്ദേശം നൽകി.

അതേസമയം ഈ കോളേജുകള്‍ അടച്ചുപൂട്ടാതെ സയന്‍സ്, വൊക്കേഷണല്‍ കോളേജുകളായി മാറ്റാനാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ നിർദേശം. 2017 അവസാനത്തോടെ കോളേജുകള്‍ സയന്‍സ് വൊക്കേഷണല്‍ സ്ഥാപനങ്ങളാക്കി മാറ്റാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button