Latest NewsNewsIndia

ബാലറ്റ് ഉപയോഗിച്ചാല്‍  അടുത്ത ഇലക്ഷനിൽ ബിജെപി നിലം തൊടില്ല: മായാവതി

ന്യൂഡല്‍ഹി: 2019ലെ ഉത്തര്‍പ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ബി.എസ്.പി പൂര്‍ണജയം നേടുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്നിൽ രണ്ടാമതെത്തിയതിനു പിന്നാലെയാണു ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പു നടത്താനുള്ള വെല്ലുവിളിയുമായി മായാവതി രംഗത്തെത്തിയത്. ബി.ജെ.പിക്കാര്‍ സത്യസന്ധരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുമാണെങ്കില്‍ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പിന്‍വലിച്ച്‌ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി വെല്ലുവിളിച്ചു.

ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ടെങ്കില്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് നടപ്പിലാക്കണമെന്നും, അങ്ങനെയാണെങ്കില്‍ ബി.ജെ.പി ഇനി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മായാവതി വെല്ലുവിളിച്ചു. ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി ജയിച്ചത് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയാണെന്നാണ് ബി.എസ്.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

16 കോര്‍പ്പറേഷനുകളില്‍ 14 ഉം തൂത്ത് വാരിയാണ് തകര്‍പ്പന്‍ വിജയം ബി.ജെ.പി കരസ്ഥമാക്കിയത്.അതേസമയം, വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ തള്ളിക്കളഞ്ഞു. അനാവശ്യമായി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവർക്കാണ് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതെന്ന് അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button