CinemaMollywoodMovie SongsEntertainmentMovie Gossips

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ സംവിധായകനെ മാറ്റിയോ? വാസ്തവം ഇതാണ്

മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒടിയന്‍. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകനെ മാറ്റിയതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നു. സംവിധായകനും അണിയറ പ്രവര്‍ത്തകരും തമ്മിലും പ്രശ്നങ്ങളില്‍ ആണെന്നും അതുകൊണ്ട് സംവിധായകനെ മാറ്റിയെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

”തികച്ചും വാസ്തവ വിരുദ്ധമായ പ്രചാരമാണ്. യാതൊരു തരത്തിലും സെറ്റില്‍ പ്രശ്നങ്ങള്‍ ഇല്ല” അണിയറ പ്രവര്‍ത്തകര്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. വാരണാസിയിലെ ലൊക്കേഷനില്‍ നിന്നും ചിത്രീകരണത്തിനായി ഒടിയന്‍ സംഘം പാലക്കാട്ട് എത്തിയിട്ടുണ്ട്. ഒടിയൻ മാണിക്യന്റെ യൗവനകാലഘട്ടമാണ് ഈ ഘട്ടത്തിൽ ചിത്രീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button