KeralaLatest News

60 കാരിയെ കൊലപ്പെടുത്തിയ പുള്ളിപുലിയെ പിടികൂടിയ ശേഷം നാട്ടുകാർ കൊന്ന് ഭക്ഷിച്ചു

ദിബ്രുഗഢ്: 60 കാരിയെ കൊലപ്പെടുത്തിയ പുള്ളിപുലിയെ നാട്ടുകാർ പിടികൂടി കൊന്ന് ഭക്ഷിച്ചു. ആസാമിലാണ് സംഭവം. ഗ്രാമത്തിന്റെ അടുത്തുള്ള വനത്തില്‍ നിന്നുമാണ്  പുള്ളിപുലിയെ പിടികൂടി കൊന്ന് ചെറിയ കഷണങ്ങളാക്കി 100 ഓളം നാട്ടുകാര്‍ ചേര്‍ന്ന്‍  ഭക്ഷിച്ചത്. പുലിയുടെ കാല്‍പാദം മാത്രമാണ് ബാക്കിവെച്ചത്.

മൈക്കണ്‍ ഗൊഗോയി എന്ന വൃദ്ധയെയാണ് പുള്ളിപുലി അക്രമിച്ച്‌ കൊലപ്പെടുത്തിയത്. അക്രണം തടയാന്‍ ശ്രമിച്ച നാലു പേര്‍ക്കും പരുക്കേറ്റു. ഇതിനെ തുടർന്ന് പുലിയെ കൊന്നു തിന്നുക എന്നതായിരുന്നു ഇവിടത്തെ ജനങ്ങളുടെ പ്രതികാരം.

അസം മേഖലയില്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ ജനങ്ങള്‍ പുലിയുടെ അക്രമത്തിന് വിധേയരായിട്ടുണ്ട്.നാലു പേര്‍ക്കാണ് അന്നും ആക്രമത്തിൽ പരുക്കേറ്റിറ്റുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button