Latest NewsNewsIndia

മമതയെ സന്ദര്‍ശിച്ചതിന് കാരണം വ്യക്തമാക്കി അഖിലേഷ്​ യാദവ്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവും തമ്മില്‍കൂടിക്കാഴ്ച നടത്തി . സമാജ്​വാദി പാര്‍ട്ടിയുടെ സംസ്​ഥാന സമ്മേളനത്തില്‍ പ​ങ്കെടുക്കാനെത്തിയപ്പോഴാണ്​ അഖിലേഷ്​ മമതയെ സന്ദര്‍ശിച്ചത്.വരാനിരിക്കുന്ന ലോക്​സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാർട്ടികളും ബിജെപിയ്ക്ക് എതിരെ നിൽക്കുമെന്ന് വാർത്തകൾ വന്നിരുന്നു.ഇപ്പോഴത്തെ കൂടിക്കാഴ്‌ച പല പാർട്ടികൾക്കും സംശയം ജനിപ്പിച്ചിട്ടുണ്ട്.

വര്‍ഗീയശക്​തികള്‍ക്കെതിരെ രാജ്യത്തെ എല്ലാ മതേതര പാര്‍ട്ടികളും ഒരുമിച്ചുനില്‍ക്കണമെന്ന്​ കൂടിക്കാഴ്ചയ്ക്കുശേഷം അഖിലേഷ്​ പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി യോജിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഇവിടെ എത്തുമ്പോഴൊക്കെ മമ്തയെ കാണാറുണ്ടെന്നായിരുന്നു അഖിലേഷ് പ്രതികരിച്ചത് ​.

shortlink

Related Articles

Post Your Comments

Related Articles


Back to top button