KeralaLatest NewsIndiaNews

ഹജ്ജ് നയം: സുപ്രീംകോടതി ഹർജി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ല്‍ഹി: ഹ​ജ്ജ് ന​യം പുനഃക്രമീകരണവുമായി ബന്ധപ്പെട്ട മാ​ര്‍ഗ​നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ച കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ന​ല്‍കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കും. തു​ട​ര്‍ച്ച​യാ​യി നാ​ലു​ത​വ​ണ അ​പേ​ക്ഷി​ച്ചി​ട്ടും അ​വ​സ​രം കി​ട്ടാ​ത്ത​വ​ര്‍​ക്ക്​ ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ ഹ​ജ്ജി​ന് അ​വ​സ​രം ന​ല്‍കു​ന്ന​ത​ട​ക്ക​മു​ള്ള ന​യം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ മാ​റ്റി​യ​ത്​ ചോ​ദ്യം​ചെ​യ്യു​ന്ന​താ​ണ്​ ഹർ​ജി.

70 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍ക്കും നാ​ലു ത​വ​ണ അ​പേ​ക്ഷി​ച്ചി​ട്ടും അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ര്‍ക്കും ന​റുക്കെടു​പ്പി​ല്ലാ​തെ അ​വ​സ​രം ന​ല്‍കി​യി​രു​ന്ന​ത്​ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന്​​ ഹ​ര​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം ഉ​ള്‍പ്പെ​ടെ 21 എം​ബാ​ര്‍ക്കേ​ഷ​ന്‍ പോ​യ​ന്‍​റു​ണ്ടാ​യി​രു​ന്ന​ത് വെ​ട്ടി​ച്ചു​രു​ക്കി​യ​തും സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ള്‍ക്ക് വ​ര്‍ധി​പ്പി​ച്ച​തും ഹ​ജ്ജ് ക​മ്മി​റ്റി കോ​ട​തി​യി​ല്‍ എ​തി​ര്‍ക്കും. സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​​പ്ര​കാ​രം ഘ​ട്ടം ഘ​ട്ട​മാ​യി ഹ​ജ്ജ് സ​ബ്​സി​ഡി ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ത​ങ്ങ​ള്‍ എ​തി​ര​ല്ലെ​ന്നും വി​മാ​ന​നി​ര​ക്ക് കു​റ​ക്കാ​ന്‍ ആ​ഗോ​ള ടെ​ന്‍ഡ​ര്‍ വി​ളി​ക്ക​ണ​മെ​ന്നും​ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞു മൗ​ല​വി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button