Latest NewsNewsTechnology

ഈ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ ആക്രമണത്തിനു സാധ്യത

ഈ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക നിങ്ങളുടെ അക്കൗണ്ടുകള്‍ക്കു നേരെ സൈബര്‍ ആക്രമണത്തിനു സാധ്യതയുണ്ട്. ഓരോ പത്തു മിനിറ്റിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏജൻസിയായ റെസ്‌പോണ്‍സ് ടീം നല്‍കുന്ന മുന്നറിയിപ്പ് ഓര്‍മിക്കാന്‍ എളുപ്പമായ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കു നേരെ സൈബര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ട് എന്നാണ്.

പലരും ഇതു വരെ ദുഷ്‌കരമായ പാസ്വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയിട്ടില്ല. റെസ്‌പോണ്‍സ് ടീം ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി പത്ത് മില്യന്‍ പാസ്വേര്‍ഡുകള്‍ പരിശോധിച്ചിരുന്നു. ഇവയില്‍ ഒട്ടും സുരക്ഷിതമല്ലെന്നു കണ്ടെത്തിയ 25 പാസ്വേര്‍ഡുകളുടെ പട്ടിക പുറത്തു വിട്ടു.

ഇതാണ് ഒട്ടും സുരക്ഷിതമല്ലെന്നു കണ്ടെത്തിയ പാസ്വേര്‍ഡുകള്‍

123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e.

shortlink

Related Articles

Post Your Comments

Related Articles


Back to top button