KeralaCinemaLatest NewsNewsMovie SongsEntertainment

രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ്

ഓഖി ചുഴലികാറ്റില്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാര്‍ലമെന്റംഗം എന്ന നിലയിലുള്ള രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് നടനും ചാലക്കുടി എംപിയുമായ ഇന്നസെന്റ്. മണ്ഡലത്തിലെ തീരമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് തുക ചെലവഴിക്കുകയെന്നും ഇന്നസെന്റ് അറിയിച്ചു.

കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. എറിയാട് പഞ്ചായത്തിലെ തുറന്ന ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ കുടിവെള്ളത്തിന് ഇവിടെ ക്ഷാമം നേരിടുകയാണ്. ഇവര്‍ക്കായി അടിയന്തരമായി കുടിവെള്ളമെത്തിക്കും. അതിനായി ഉടന്‍ തന്നെ ശുദ്ധജലം ക്യാമ്ബുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട്ട് ചെയ്തു കഴിഞ്ഞതായും ഇന്നസെന്റ് അറിയിച്ചു. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും ഇന്നസെന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button