Latest NewsNewsInternational

ആകാശത്ത് വിമാനം കൊണ്ട് വരച്ച ചിത്രം കണ്ടാല്‍ നാണിച്ചുപോകും: പൈലറ്റുമാര്‍ക്ക് ശിക്ഷ

വാഷിംഗ്‌ടണ്‍•വാഷിംഗ്‌ടണ്‍ സംസ്ഥാനത്തിന് മുകളില്‍ ആകാശത്ത് കൂറ്റന്‍ ലിംഗത്തിന്റെ ചിത്രം വരച്ച രണ്ട് യു.എസ് നേവി എയര്‍ ഫോഴ്സ് പൈലറ്റുമാര്‍ക്ക് ശിക്ഷ. ഇവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും രണ്ടുപേരെയും ജോലിയില്‍ തുടരാന്‍ അനുവദിച്ചിട്ടുണ്ടെന്ന് മിലിട്ടറി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘വിംഗ്സ് ഓഫ് ഗോള്‍ഡ്‌’ ധരിക്കുന്നവരില്‍ നിന്നും അവരില്‍ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തിനോടും വിമാനത്തിനോടും ഒപ്പം അതേ അളവിലുള്ള പക്വതയും അമേരിക്കന്‍ ജനത പ്രതീക്ഷിക്കുന്നുണ്ട്. നാവിക വ്യോമ രംഗത്തെ പരിപോഷിപ്പിക്കുന്നതിന് ബഹുമാനവും അന്തസും നിറഞ്ഞ അന്തരീക്ഷമാണ് നിലനിര്‍ത്തേണ്ടത്. അവിടെ ഇത്തരത്തില്‍ ലൈംഗിക സ്വഭാവമുള്ള അപക്വമായ പ്രകടങ്ങള്‍ക്ക് സ്ഥാനമില്ല- യു.സ് നേവല്‍ എയര്‍ഫോഴ്സ് കമാന്‍ഡര്‍, വൈസ് അഡ്മിറല്‍ മൈക്ക് ഷൂമാക്കര്‍ പറഞ്ഞു.

ഈ സംഭവത്തെത്തുടര്‍ന്ന് ഇരുവരെയും നാവിക വ്യോമസേന നിലത്തിറക്കിയെന്നാണ് റിപ്പോര്‍ട്ട്. അസാന്മാര്‍ഗ്ഗികമായതും അപക്വമായതുമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്‌.

നവംബര്‍ 16 നാണ് സംഭവം നടന്നത്. ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രന്‍ 130 ന്റെ ഭാഗമായ രണ്ട് പൈലറ്റുമാര്‍ ഒരു ഇ.എ-18 ഗ്രൌളര്‍ വിമാനം ഉപയോഗിച്ച് ആകാശത്ത് വലിയ ലിംഗത്തിന്റെയും വൃഷ്ണങ്ങളുടെയും ചിത്രം വരയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button