KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കൊച്ചിയില്‍ ഇന്ന് രാത്രി മുഴുവന്‍ പ്രതിഷേധം

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കൊച്ചിയില്‍ ഇന്ന് രാത്രി മുഴുവന്‍ പ്രതിഷേധം. വൈകിട്ട് ആറുമണിക്കു പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും. ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി പുലര്‍ച്ചെ ആറുവരെയാണ് നടക്കുക.

പോലീസ് മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമ, സാമൂഹിക പ്രവര്‍ത്തകയായ അമൃത ഉമേഷ് എന്നിവരെ മര്‍ദിച്ച സംഭവത്തിലാണ് പ്രതിഷേധം. എറണാകുളം നോര്‍ത്ത് പോലീസാണ് ഇവരെ മര്‍ദിച്ചത്. പ്രതീഷിന്റെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന അമൃത. പോലീസ് ഇദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു. പിന്നീട് പോലീസ് പ്രതീഷിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പ്രതീഷിനെയും അമൃതയും പോലീസ് മര്‍ദിച്ചു. ഹൈക്കോര്‍ട്ട് ജങ്ഷനിലാണ് ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ നടത്തുക.

 

shortlink

Post Your Comments


Back to top button