Latest NewsNewsInternationalGulf

ഇക്കാമ കൈവശമില്ലെങ്കില്‍ പിഴ ; സൗദിയിൽ പരിശോധന കര്‍ശനമാക്കി

റിയാദ് : തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിനായി സൗദിയിൽ ഇക്കാമ പരിശോധന കർശനമാക്കി.വിദേശികളുടെ കൈയില്‍ നിന്നും ഇക്കാമയല്ലാതെ മറ്റു രേഖകളൊന്നും സ്വീകരിക്കില്ലെന്ന് ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കി.മുമ്പ് ഇക്കാമ പകരം പാസ് പോര്‍ട്ട്, എക് സിറ്റ് റീ എന്‍ട്രി വിസ എന്നിവ സ്വീകരിച്ചിരുന്നു. നാട്ടിലേക്ക് പോകാനായി റീഎന്‍ട്രി വിസ ഇഷ്യൂ ചെയ്തവരാണെങ്കില്‍ പോലും എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ ഇക്കാമ കൈയില്‍ കരുതണം.

നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന പരിശോധനകളില്‍ ഇക്കാമ കൈയില്‍ കരുതാത്തതു കൊണ്ടു മാത്രം പിടിയിലാകുന്നവരെ ജയിലിലടയ്ക്കില്ല.എന്നാൽ , ആയിരം മുതല്‍ 3000 റിയാല്‍ വരെ ഇവരില്‍നിന്ന് പിഴ ഈടാക്കും.ഇഖാമ കൈയില്‍ ഇല്ലാത്തത് നിയമലംഘനം തന്നെയാണെങ്കിലും അതു തടവുശിക്ഷ ലഭിക്കേണ്ട കുറ്റമല്ലെന്ന് ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കി.
ഇക്കാമ ,തൊഴില്‍, അതിര്‍ത്തി ലംഘകര്‍ക്കായി നടത്തുന്ന റെയ്ഡുകളില്‍ കഴിഞ്ഞ ദിവസംവരെ 1,32,647 വിദേശികളാണ് പിടിയിലായത്. ഇവരില്‍ 75,918 പേരും ഇക്കാമ നിയമം ലംഘിച്ചവരാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button